Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30ലൈഫ്:വഴിക്കടവിൽ 350 വീടുകൾ നിർമിച്ചു നൽകും
text_fieldsനിലമ്പൂർ: സംസ്ഥാന സർക്കാറിെൻറ എല്ലാവർക്കും പാർപ്പിടം പദ്ധതിയായ ലൈഫ് ഭവന നിർമാണത്തിൽ വഴിക്കടവിൽ 350 വീടുകൾ നിർമിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ യോഗം ചേർന്നു. 400 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കേണ്ടത്. ഇതിെൻറ അഞ്ച് ശതമാനം കൂട്ടിയോ കുറച്ചോ വീടുകൾ നിർമിക്കാം. പരമാവധി 420 ചതുരശ്ര അടി വരെയാവാം. സ്ഥലത്തിെൻറ ഘടനയനുസരിച്ചുള്ള വീടുകളുടെ നിർമാണത്തിന് 12 മാതൃക വീടുകളുടെ പ്ലാനും ഗുണഭോക്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. സേഫ്റ്റി ടാങ്ക് ഉൾെപ്പടെയുള്ള ബാത്ത് റൂമുകളും ലൈഫ് വീടിൽ ഉൾപ്പെടണം. നാല് ലക്ഷം രൂപയാണ് വീട് ഒന്നിന് നകെുക. ഘഡുക്കളായാണ് പണം കൈമാറുക. തറ നിർമാണത്തിന് തുകയുടെ പത്ത് ശതമാനം ആദ്യം നൽകും. ഭിത്തി നിർമാണത്തിന് 40 ശതമാനം, വാർക്കുന്നതിന് 40 ശതമാനം, അവസാന മിനുക്ക് പണികൾക്ക് പത്ത് ശതമാനം എന്നിങ്ങനെയാണ് നൽകുക. വഴിക്കടവിൽ വി.ഇ.ഒയാണ് ഇംപ്ലിമെൻറ് ഓഫിസർ. ഗുണഭോക്താവിന് വേണമെങ്കിൽ സ്വന്തമായി തന്നെ വീടു നിർമിക്കാം. വീട് സ്വന്തം മേൽനോട്ടത്തിൽ നിർമിക്കാൻ കഴിയാത്ത അഗതികളോ മറ്റോ ഉണ്ടെങ്കിൽ പഞ്ചായത്ത് നിർമിച്ചു നൽകും. വീടു നിർമിക്കാനുള്ള സ്ഥലം ഡാറ്റ ബാങ്കിൽ നിലത്തിൽ ഉൾപ്പെട്ടതാണെങ്കിൽ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറന്തള്ളപ്പെടും. ഉൾെപ്പടാത്ത സ്ഥലമാണെങ്കിൽ പത്ത് സെൻറ് താഴെ ഭൂമിയിൽ വീടുവെക്കാം. ഗുണഭോക്താകളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന് ഷിഫ്ന ഷിഹാബ്, വിദ്യാഭ്യാസ-ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു പാലാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ഹക്കീം, കെ.കെ. അശോക് കുമാർ, എം. മിനി, മാനു കോന്നാടൻ, പി.കെ. സക്കീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രവിശങ്കർ, വി.ഇ.ഒമാരായ കെ. ജയൻ, വി. ജിഷിൻ എന്നിവർ സംസാരിച്ചു.
Next Story