Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:00 AM GMT Updated On
date_range 2018-04-24T10:30:00+05:30'ഓർമച്ചെപ്പ് ' പൂർവ വിദ്യാർഥി സംഗമം
text_fieldsകാളികാവ്: പുല്ലങ്കോട് ഹയർ സെക്കൻഡറി സ്കൂൾ 1992-93 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥി കുടുംബ സംഗമം 'ഓർമച്ചെപ്പ് ' പൂർവ വിദ്യാർഥിയും പൂക്കോട്ടുംപാടം എ.എസ്.ഐയുമായ ജോർജ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് വിദ്യാഭ്യാസത്തിെൻറ ആദ്യാക്ഷരങ്ങൾ പഠിച്ച സ്കൂൾ മുറ്റത്ത് അവർ ഒത്ത് കൂടിയത്. സ്കൂൾ ജീവിതത്തിലെ നന്മ നിറഞ്ഞ അനുഭവങ്ങൾ അവർ പങ്ക് വെച്ചു. 92-93 ബാച്ചിലെ അധ്യാപകരും വിദ്യാർഥികളും കുടുംബങ്ങളും ഉൾെപ്പടെ ഇരുനൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. അധ്യാപകരെ അദരിക്കലും കലാപരിപാടികളും സംഘടിപ്പിച്ചു. സാഹിറ സ്രാമ്പിക്കല്ല് അധ്യക്ഷത വഹിച്ചു. അമീർ സ്രാമ്പിക്കല്ല്, നജ്മുദ്ദീൻ ഉദരംപൊയിൽ, ഉണ്ണികൃഷ്ണൻ കല്ലാമൂല, നൂർജഹാൻ, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story