Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലറ്റിട്ടും പതറാത്ത...

കാലറ്റിട്ടും പതറാത്ത മനസ്സുമായി സുബ്രഹ്​മണ്യൻ

text_fields
bookmark_border
തുവ്വൂർ: ഇടതുകാലി​െൻറ മുട്ടുമുതൽ നഷ്ടപ്പെട്ടിട്ടും തളരാത്ത മനസ്സുമായി ജീവിതത്തെ മുന്നോട്ട് നയിക്കുകയാണ് 65കാരൻ. തമിഴ്നാട് പളനി സ്വദേശി സുബ്രഹ്മണ്യൻ ആണ് ജീവിതത്തിലുണ്ടായ ഒരു പരീക്ഷണത്തെ പഴിക്കാതെ കൂടുതൽ കരുത്തുമായി ത​െൻറ നിത്യവൃത്തി ചെയ്യുന്നത്. 20 വർഷം മുമ്പാണ് വാഹനപകടത്തിൽ കാൽ നഷ്ടപ്പെട്ടത്. പ്രാരാബ്ധം വില്ലനായി നിന്ന ജീവിതം നയിക്കാൻ ത​െൻറ നിത്യജോലി തന്നെ തുടരുകയായിരുന്നു. ആദ്യമൊക്കെ വാക്കറി​െൻറ സഹായത്തോടെ നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. പയ്യെ പയ്യെ പിക്കാസ് ഉപയോഗിച്ച് കുഴിക്കാനായി ശ്രമം നടത്തി. കുഴിക്കാൻ വാക്കറി​െൻറ സഹായത്തോടെയുള്ള നിൽപിലൂടെ സാധിച്ചില്ല. പിക്കാസും കൈക്കോട്ടുമൊക്കെ ഉയർത്തുമ്പോഴേക്കും വാക്കറിൻമേലുള്ള പിടിത്തം വിടുകയും പല തവണ വീഴുകയും ചെയ്തിട്ടുണ്ട്. നിരന്തര പരിശ്രമത്തിലെ കുറവുകളെയെല്ലാം ഇദ്ദേഹം അനുകൂലമാക്കി മാറ്റി. വാക്കറി​െൻറ സഹായത്തോടെ നിന്ന് പിക്കാസും മറ്റും ഉപയോഗിച്ച് നിലം കുഴിക്കുന്നത് ആർക്കും ഒരു അദ്ഭുത കാഴ്ചയാണ്. ബി.എസ്.എൻ.എല്ലി​െൻറ കേബിൾ സ്ഥാപിക്കാനാവശ്യമായ നിലം കുഴിക്കുന്നതി​െൻറ ഭാഗമായാണ് ഇദ്ദേഹം തുവ്വൂരിൽ എത്തിയത്. ഫോട്ടോ: തമിഴ്നാട് പളനി സ്വദേശി സുബ്രഹ്മണ്യൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story