Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കോട്ടുംപാടം അമ്പല...

പൂക്കോട്ടുംപാടം അമ്പല റോഡിലെ അഴുക്കുചാലില്‍ മലിന ജലം കെട്ടിക്കിടക്കുന്നു

text_fields
bookmark_border
പൂക്കോട്ടുംപാടം: അഴുക്കുചാലിലെ മലിന ജലം കെട്ടികിടക്കുന്നത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമാവുന്നു. പൂക്കോട്ടുംപാടം അങ്ങാടിയിലെ വില്ല്വത്ത് ക്ഷേത്രം റോഡിലെ അഴുക്കു ചാലിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. അഴുക്കുചാൽ നിർമാണത്തിലെ അപാകതയാണ് മലിന ജലം കെട്ടി കിടക്കാന്‍ കാരണം. ഈ ഭാഗത്ത് മൂന്നു ലഘു ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ഗന്ധം വരുന്നതോടൊപ്പം കൊതുകുകള്‍ പെരുകുന്നതും പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമായേക്കും. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലും ഇക്കാര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ലയെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവധ ഭാഗങ്ങളില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഈ ദുര്‍ഗന്ധം സഹിച്ചും മലിനജലം താണ്ടിയും വേണം എത്താന്‍. ഈ പ്രശ്നത്തിന് സത്വര നടപടി യുണ്ടാവണമെന്നാണ് ജനകീയാവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story