Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജ്യത്തെ മോദി...

രാജ്യത്തെ മോദി കോര്‍പ്പറേറ്റുകൾക്ക്​ തീറെഴുതി -ആര്യാടന്‍

text_fields
bookmark_border
കാളികാവ്: രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കായി നരേന്ദ്ര മോദി തീറെഴുതിയിരിക്കുകയാെണന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്ര സർക്കാറി​െൻറ നയങ്ങൾക്കെതിരെ കാളികാവില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഒാഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം സംഘ് പരിവാര്‍ ശക്തികളുടെ കരങ്ങളിലാണെന്നും ഫാഷിസത്തി​െൻറ വിളനിലമായി രാജ്യം മാറുമ്പോള്‍ അതിനെതിരെ യുവജങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡൻറ് ജാഫര്‍ പൂങ്ങോട് അധ്യക്ഷത കഹിച്ചു. എ.കെ. മുഹമ്മദാലി, കെ.ടി. അജ്മല്‍, എം. മജീദ്, എ.പി. ജമീല, ജോജി കെ. അലക്‌സ്, എം. റഫീസ്, ഷാഫി കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ശ്രീഹര്‍ഷ് കെ.പി.എം. ഷരീഫ്, ആഷിഖ് അഹമ്മദ്, നസറുദ്ദീന്‍ ബര്‍മ്മ, പി. നഗാസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story