Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊഴിലുറപ്പ് കിണറുകളുടെ ...

തൊഴിലുറപ്പ് കിണറുകളുടെ ഉദ്ഘാടനം

text_fields
bookmark_border
കരുളായി: ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തിൽ പട്ടികജാതി-വര്‍ഗ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ കിണറുകളുടെയും അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നിര്‍മിക്കുന്ന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനവും പി.വി. അന്‍വര്‍ എം.എൽ.എ നിർവഹിച്ചു. ഈ വര്‍ഷം 50 കിണറുകളാണ് പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷത്തേക്ക് 150 കിണറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഒമ്പതാം വാര്‍ഡ്‌ കളംകുന്നിൽ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി കാരേരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. സുനീർ, കെ. മനോജ്, ഓവർസിയർ റഫീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story