Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവധശിക്ഷ ബലാത്സംഗം...

വധശിക്ഷ ബലാത്സംഗം കുറക്കുമോയെന്ന്​ കേന്ദ്രത്തോട്​ ഡൽഹി ഹൈകോടതി

text_fields
bookmark_border
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകിയാൽ ബലാത്സംഗം കുറയുമോ എന്ന് കേന്ദ്രത്തോട് ഡൽഹി ഹൈകോടതി. ഇത്തരമൊരു നിയമനിർമാണത്തിന് മുതിരുംമുമ്പ് ഇതുസംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ? ബലാത്സംഗത്തിന് ഇരയായവർക്ക് ഇത് എന്ത് അനന്തരഫലമാണ് ഉണ്ടാക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. പൊതുതാൽപര്യഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി. ഹരിശങ്കറുമടങ്ങിയ ബെഞ്ചി​െൻറ പരാമർശം. 12 വയസ്സിനുതാെഴയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണം കേന്ദ്രസർക്കാർ നടത്തിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story