Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:00 AM GMT Updated On
date_range 24 April 2018 5:00 AM GMTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
മലപ്പുറം: ഗ്ലോബൽ ഹോമിയോപതി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ അൽ ഹസ്മി കോംപ്ലക്സിൽ (പട്ടാമ്പി റോഡ്) ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ അലർജി, ആസ്ത്മ, ജീവിതജന്യ രോഗങ്ങൾ (പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം) എന്നിവയെ കുറിച്ചും ഹോമിയോ ചികിത്സരീതികളെക്കുറിച്ചും ഡോ. ശ്രീവൽസ് മേനോൻ സൗജന്യ ബോധവത്കരണ ക്ലാസ് നടത്തും. ഈ വിഷയത്തിൽ യൂറോപ്യൻ ഹോമിയോപതിക് കോൺഗ്രസിൽ ഉൾെപ്പടെ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ഇരുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള രോഗികളെ ചികിത്സിക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള ഡോ. ശ്രീവൽസ് മേനോൻ, അന്താരാഷ്ട്രതലത്തിൽ ലാഭേച്ഛ കൂടാതെ ഹോമിയോപതിയുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ ഹോമിയോപതി ഫൗണ്ടേഷെൻറ സ്ഥാപകനും ഡയറക്ടറും മാനേജിങ് ട്രസ്റ്റിയുമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറോളം പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫോൺ: 8592066632.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story