Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:11 AM GMT Updated On
date_range 23 April 2018 5:11 AM GMTപാലക്കാട് തോടും കവിഞ്ഞ് കടൽവെള്ളം പറമ്പുകളിലേക്ക്
text_fieldsbookmark_border
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും പരപ്പനങ്ങാടി നഗരസഭയും അതിരിടുന്ന പാലക്കാട് തോട് കവിഞ്ഞൊഴുകി വെള്ളം പറമ്പുകളിലെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കടലിൽനിന്ന് വെള്ളം തോട്ടിലേക്ക് ഇരച്ചുകയറിയത്. തോട് നിറഞ്ഞതോടെ സമീപത്തെ പറമ്പുകളിലെ തെങ്ങിൻതോട്ടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. വള്ളിക്കുന്ന് പഞ്ചായത്ത് 17ാം വാർഡിൽപ്പെട്ട ഇവിടെ നേരേത്തയും ഇത്തരത്തിൽ വെള്ളം കയറിയിരുന്നു. ഞായറാഴ്ച വെള്ളം കയറിയതറിഞ്ഞ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ. ദാസൻ, കെ. ബിന്ദു, കോൺഗ്രസ് ഭാരവാഹികളായ സലീഷ്, ആബിദ്, ഷൈജു എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story