Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:08 AM GMT Updated On
date_range 2018-04-23T10:38:59+05:30കലിയിളകിയ കടൽ ഭിത്തി തകർത്ത് ടിപ്പുസുൽത്താൻ റോഡിലേക്കും
text_fieldsആശങ്കയോടെ തീരദേശവാസികൾ വള്ളിക്കുന്ന്: കടൽ ഭിത്തി ഇല്ലാത്ത ടിപ്പുസുൽത്താൻ റോഡിലേക്ക് കലിയിളകിയ കടൽ ആഞ്ഞുവീശുന്ന കാഴ്ച തീരദേശവാസികളെ ആശങ്കയിലാക്കി. പുലിമുട്ട് നിർമിക്കാത്തതാണ് മൂന്ന് വർഷം മുമ്പുണ്ടായ ശക്തമായ കടലാക്രമണത്തിൽ റോഡിെൻറ ഭിത്തി ഉൾപ്പെടെ കടലെടുക്കാൻ കാരണം. ജില്ല കലക്ടർ അടക്കം അന്ന് സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും ഭിത്തികെട്ടി റോഡ് സംരക്ഷിക്കാൻ നടപടി ആയിട്ടില്ല. മണൽത്തിട്ട മറികടന്നാണ് തിരമാല റോഡിലേക്ക് എത്തുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ റോഡ് പൂർണമായി കടലെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഭിത്തി നിർമിക്കാത്തവർ റോഡ് പൂർണമായി കടലെടുത്താൽ ഒന്നും ചെയ്യാൻ പോവില്ലെന്നും തീരദേശവാസികൾ ആരോപിച്ചു. ഫോട്ടോ അരിയല്ലൂർ പരപ്പാൽ ബീച്ചിൽ ടിപ്പുസുൽത്താൻ റോഡിലേക്ക് കടൽ കയറിയപ്പോൾ
Next Story