Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുരസ്മരണകൾ ഉണർത്തി...

മധുരസ്മരണകൾ ഉണർത്തി അവർ ഒത്തുകൂടി

text_fields
bookmark_border
പൂക്കോട്ടുംപാടം: ഒരു വ്യാഴവട്ട കാലത്തിനു ശേഷം പൂേക്കാട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2001-03 പ്ലസ് ടു ബാച്ചിലെ വിദ്യാർഥികൾ വീണ്ടും ഒത്തുകൂടി. നവമാധ്യമങ്ങളും പോസ്റ്റ് കാര്‍ഡുകൾ വഴിയുമാണ് പഴയ സുഹൃത്തുക്കളെ കണ്ടെത്തിയത്. പ്രവാസികളായവരും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബവുമായി കഴിയുന്നവരും സംഗമത്തിനെത്തിയിരുന്നു. 15 വര്‍ഷത്തിനു ശേഷം നടന്ന സംഗമത്തില്‍ മിക്കവരും കുടുംബവുമായാണ് എത്തിയത്. അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകരായ ഇ. ഭാസ്കരന്‍, ഇ. ഗിരീശന്‍, സുഹറ അസീസ്‌, ജയന്തി രമേശ്‌, ബെറ്റി ജോണ്‍സണ്‍, ടി.കെ. സതീശന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.പി. സതീരത്നം, പ്രധാനാധ്യാപകന്‍ ജി. സാബു എന്നിവർ സംബന്ധിച്ചു. രാജേഷ് അമരമ്പലം ഓർമകളുടെ പൂക്കാലം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷബീബ്, ഉണ്ണികൃഷ്ണന്‍, ശരത് കക്കുഴി, രജീഷ്, ജയകൃഷ്ണന്‍, രതീഷ്‌, അനില്‍കുമാര്‍, നൂര്‍ജഹാന്‍, സ്വപ്ന, രമ്യ, അനന്ത എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story