Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എൻ.എൽ 'ആദരം 2018'

ഐ.എൻ.എൽ 'ആദരം 2018'

text_fields
bookmark_border
തിരൂരങ്ങാടി: ഇന്ത്യൻ നാഷനൽ ലീഗ് രജത ജൂബിലി ദിനമായ ഏപ്രിൽ 23ന് വൈകുന്നേരം നാലിന് ഐ.എൻ.എൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സജീവ പാർട്ടി പ്രവർത്തകരും ഭാരവാഹികളുമായിരുന്ന മണ്ഡലത്തിലെ മുതിർന്നവരെ ആദരിക്കും. പരിപാടിയുടെ ഭാഗമായി പ്രവർത്തക സംഗമം, അനുസ്മരണ പ്രഭാഷണം, പതാക ഉയർത്തൽ, പതാക ജാഥ എന്നിവയും സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി. സൈത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.വി. അസീസ്, യു.കെ. മജീദ്, മുഹമ്മദ് കുട്ടി ആപ്പ, കരീം പങ്ങിണിക്കാടൻ, അഷറഫ് തയ്യാല, ഷൗക്കത്ത് കുണ്ടൂർ, നൗഫൽ തടത്തിൽ, ഷാജി ഷമീർ, ഷാഹുൽ ഹമീദ് എടരിക്കോട്, എ.എം.കെ. ബാവ, പി. അസ്സു, അബൂബക്കർ കൊട്ടംതല, പി. കുഞ്ഞാവ, സി.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story