Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:36 AM GMT Updated On
date_range 2018-04-22T11:06:01+05:30ഒത്തുചേരൽ നാളെ
text_fieldsപരപ്പനങ്ങാടി: പത്താംക്ലാസ് പഠന ഓര്‍മകള്‍ പങ്കുവെച്ചുള്ള ബി.ഇ.എം ഹൈസ്കൂള്‍ 1976 ബാച്ചിലെ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജീവിച്ചിരിപ്പുള്ള അധ്യാപകരെ ആദരിക്കും. പഠിച്ചുവളർന്ന വിദ്യാലയമുറ്റത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പുത്തരിക്കല്‍ ഇ൦ഗ്ലീഷ് സ്കൂളാണ് ഒത്തുചേരൽ വേദി. അഡ്വ. കെ.കെ. സൈതലവി, കെ. ഉണ്ണികൃഷ്ണന്‍, പി.വി. ഹക്കീം കേയി, എം.എ. റഊഫ്, ഇ.ഒ. ഹമീദ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story