Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:29 AM GMT Updated On
date_range 2018-04-22T10:59:59+05:30'ഞങ്ങളെങ്ങോട്ടു പോകും സാറേ...'
text_fieldsമങ്കട: മങ്കട ചേരിയം മലയിലെ ആദിവാസി ഊരില്‍ കഴിയുന്നവരുടെ ഈ ചോദ്യത്തിന് മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. തൊണ്ട നനക്കാന്‍ വെള്ളമില്ലാതെ കൈക്കുഞ്ഞുങ്ങളുമായി പൊള്ളുന്ന വെയിലില്‍ കോണ്‍ക്രീറ്റ് വീടുകളില്‍ ദുരിതം സഹിക്കുകയാണിവര്‍. എല്ലാ വേനലിലും ഇതാണവസ്ഥ. 2014-15ല്‍ പട്ടികവര്‍ഗ വികസന വകുപ്പിെൻറ നേതൃത്വത്തിലാണ് വീട് നിര്‍മിച്ച് നല്‍കിയത്. കുടിവെള്ളമൊരുക്കാതെ വീട് ഉദ്ഘാടനം ചെയ്തത് അന്നേ വിവാദമായിരുന്നു. വീട് വന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം വൈദ്യുതിയും കോണ്‍ക്രീറ്റ് റോഡും വന്നെങ്കിലും കുടിവെള്ളം ലഭിച്ചിട്ടില്ല. വെള്ളമില്ലാത്തതിനാല്‍ ഒരുമാസം മുമ്പ് കോളനിയിലെ ഏതാനും വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരുന്നു. എന്നാല്‍, ഇടക്ക് വേനല്‍ മഴ പെയ്ത് കാട്ടരുവികളില്‍ വെള്ളമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ഇവര്‍ കോളനിയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, തുടര്‍ മഴ ലഭിക്കാത്തതിനാല്‍ ആ വെള്ളവും വറ്റി. കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി പരിഹരിച്ചിട്ടില്ല. പ്രദേശത്ത് വെള്ളം ലഭ്യമല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സന്നദ്ധ സംഘടന കോളനിയില്‍ സർവേ നടത്തിയപ്പോള്‍ വെള്ളം ലഭ്യമാണെന്ന് കണ്ടെത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മങ്കട ഗ്രാമപഞ്ചായത്ത് പുതിയ ബജറ്റില്‍ ആദിവാസി കുടിവെള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തും ഇതുതന്നെ പറയുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് ഇവരുടെ വിഷയം വില്ലേജ് അധികൃതരെ അറിയിച്ചിരുന്നു. താല്‍ക്കാലിക പരിഹാരം കാണാമെന്ന് പറഞ്ഞെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും നടപടിയായില്ല.
Next Story