Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാപ്പിളപ്പാട്ടിെൻറ...

മാപ്പിളപ്പാട്ടിെൻറ ഹൂറിയായി അർച്ചന

text_fields
bookmark_border
ഗുരുവായൂർ: രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അർച്ചനക്ക് മാപ്പിളപ്പാട്ടിനോട് വല്ലാത്തൊരു മുഹബ്ബത്തുണ്ടായത്. അന്നുതന്നെ അധ്യാപകരായ മാതാപിതാക്കൾ ഗുരുവിനെ കണ്ടെത്തി പാട്ട് പഠിപ്പിച്ചു തുടങ്ങി. ഫലമോ സ്കൂൾ കലോത്സവം മുതൽ അർച്ചനയുടെ മാപ്പിളപ്പാട്ടിന് ആസ്വാദകരുടെ എണ്ണം കൂടി. ആ ഇശൽ താളം മീഡിയവൺ ചാനലി​െൻറ പതിനാലാം രാവ് റിയാലിറ്റി ഷോയിൽ സെമിഫൈനൽ വരെ അർച്ചനയെ എത്തിച്ചു. ഇൻറർസോൺ കലോത്സവത്തിലെ മാപ്പിളപ്പാട്ടി​െൻറ ഹൂറിയായും പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ രണ്ടാം വർഷ ഗണിത ബിരുദ വിദ്യാർഥിയായ ടി. അർച്ചന മാറി. ബദറുദ്ദീൻ പാറന്നൂർ രചിച്ച് ഷിഹാബ് അരീക്കോട് സംഗീതം നൽകിയ 'മൊളിയും നൽ ഖദറാബി, ഇകൽത്തളം അഹ്സാബോർ, എളിതരം സുകൃതരിലേറെ...' എന്നു തുടങ്ങുന്ന വരികളാണ് കലോത്സവത്തിൽ ആലപിച്ച് ഒന്നാമതെത്തിയത്. സംഗീത സംവിധായകൻ തന്നെയാണ് പരിശീലകൻ. റിട്ട. അധ്യാപകൻ പി. രാമദാസും അധ്യാപികയായ ടി. പ്രീതയുമാണ് മാതാപിതാക്കൾ. 'സന്യാസി അച്ചൻ' നടൻ, 'കുഞ്ഞാട്' നടിയും ഗുരുവായൂർ: മോഹന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന വർത്തമാനകാല സാഹചര്യമാണ് മലയാളം നാടകവേദിയെ സജീവമാക്കിയത്. മോദിയുടെ കപടനാട്യം അരങ്ങിലെത്തിച്ച നാട്ടിക എസ്.എൻ കോളജി​െൻറ 'തുണി' നാടകം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ പച്ചയായി അവതരിപ്പിച്ചു. നാടകത്തിൽ സന്യാസി അച്ചനായി നിറഞ്ഞുനിന്ന കെ.എസ്. അനുലാൽ മികച്ച നടനായി. സമയക്രമം പാലിക്കാത്തതിനാൽ ആദ്യ സ്ഥാനങ്ങളിലെത്താൻ നാടകത്തിനായില്ല. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജി​െൻറ 'തൊട്ടപ്പൻ' ആണ് മികച്ച നാടകം. കേന്ദ്രകഥാപാത്രമായ തൊട്ടപ്പ​െൻറ കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന കുഞ്ഞാടി​െൻറ വേഷം തകർത്തഭിനയിച്ച ഉണ്ണിമായ പുല്ലങ്കോട്ടില്ലം മികച്ച നടിയായി.
Show Full Article
TAGS:LOCAL NEWS 
Next Story