Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:24 AM GMT Updated On
date_range 2018-04-22T10:54:00+05:30മുണ്ടുപറമ്പിലെ ഷീ സ്റ്റേ തുടങ്ങാൻ താമസം
text_fieldsമലപ്പുറം: നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ പ്രഖ്യാപിച്ച മുണ്ടുപറമ്പിലെ ഷീ സ്റ്റേ പ്രവർത്തനം ആരംഭിക്കുന്നത് വൈകുന്നു. ജില്ല ആസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് താമസസൗകര്യം എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടത്തിന് വേണ്ടി നഗരസഭ ദർഘാസ് ക്ഷണിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് വൈകീട്ട് മൂന്നുവരെയാണ് സമയം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഷീ സ്റ്റേ മേയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതരുടെ പുതിയ വിശദീകരണം. സിവിൽ സ്റ്റേഷൻ, മറ്റ് സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജീവനക്കാരായ നൂറുകണക്കിന് സ്ത്രീകൾ മലപ്പുറത്ത് താമസിക്കുന്നുണ്ട്. ഇവർ വാടകവീടുകളെയും ലേഡീസ് ഹോസ്റ്റലുകളെയുമാണ് ആശ്രയിക്കുന്നത്. തുച്ഛ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ പോലും വലിയ തുക താമസത്തിന് ചെലവാക്കേണ്ട അവസ്ഥയുമുണ്ട്. മുണ്ടുപറമ്പിൽ നഗരസഭയുടെ ഷീ സ്റ്റേ വരുന്നതോടെ കുറഞ്ഞ നിരക്കിൽ കുറേപേർക്ക് തങ്ങാനാവുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ ചുരുങ്ങിയത് 30 സ്ത്രീകൾക്കെങ്കിലും താമസ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് വീതം ബെഡ്റൂം ഹാളും അടുക്കളയമുള്ള ഫ്ലാറ്റുകളാണ് നഗരസഭ ഷീ സ്റ്റേക്കായി അന്വേഷിക്കുന്നത്. ഒരു മുറിയിൽ രണ്ടു പേരെ താമസിപ്പിക്കും. പൊതുമരാമത്ത് വിഭാഗമാണ് വാടക നിശ്ചയിക്കേണ്ടത്. യോഗ, ഫിറ്റ്നസ് കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് തുടങ്ങാൻ പദ്ധതിയുണ്ട്. ഷീ സ്റ്റേ ആരംഭിക്കാൻ 2018-19 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
Next Story