Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മഅ്ദനിയെ കരിവാരി...

'മഅ്ദനിയെ കരിവാരി തേക്കാനുള്ള ശ്രമം വിലപ്പോവില്ല'

text_fields
bookmark_border
പൊന്നാനി:. പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ സമൂഹമധ്യത്തിൽ കരിവാരി തേക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമം വിലപ്പോവില്ലെന്ന് പി.ഡി.പി ജില്ല സെക്രേട്ടറയറ്റ് യോഗം അഭിപ്രായപ്പെട്ടു. കശ്മീരി പെൺകുട്ടിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ ഹർത്താലി​െൻറ മറവിൽ നടന്ന ആക്രമണത്തിൽ സംഘ്പരിവാർ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രമുഖ നിയമജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ ജസ്റ്റിസ് രജീന്ദർ സച്ചാറി​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് സലാം മുന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യൂസഫ് പാന്ത്ര വിഷയാവതരണം നടത്തി. സെക്കീർ പരപ്പനങ്ങാടി, അസീസ് വെളിയങ്കോട്, ശശി പൂവഞ്ചിന, ഹബീബ് കാവന്നൂർ, അഷ്‌റഫ് പുൽപ്പറ്റ, അബ്ദുൽ ബാരിർഷാദ്, സലീം മേച്ചേരി എന്നിവർ സംസാരിച്ചു. ഹർത്താൽ അക്രമം: താനൂരിൽ നാല് പേർ കൂടി പിടിയിൽ താനൂർ: സോഷ്യൽ മീഡിയ ആഹ്വാനപ്രകാരം നടന്ന ഹർത്താലി​െൻറ മറവിൽ താനൂരിലുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ കോർമൻ കടപ്പുറം സ്വദേശി വലിയതൊടി പറമ്പിൽ അബ്ബാസ് (22), എടക്കടപ്പുറം സ്വദേശി മന്മാലി​െൻറ പുരക്കൽ ജുനൈദ്, കെ പുരം പുത്തൻ തെരു സ്വദേശി ചിത്തകത്ത് സയ്യിദ് അഫ്രീദി തങ്ങൾ (19), ആൽബസാർ സ്വദേശി ചോയി​െൻറ പുരക്കൽ നിയാസ് (20) എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
Show Full Article
TAGS:LOCAL NEWS 
Next Story