Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right18കാരനെ കുത്തിയ കേസിലെ...

18കാരനെ കുത്തിയ കേസിലെ പ്രതികളെ പിടികൂടുന്നില്ലെന്ന്

text_fields
bookmark_border
മലപ്പുറം: മഞ്ചേരി പുല്ലൂരില്‍ ഫുട്ബാള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തി​െൻറ ഭാഗമായി 18 വയസ്സുകാരനെ ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. നറുകര ചെരണി സ്വദേശി പാറക്കല്‍ മുഹമ്മദി​െൻറ മകന്‍ അക്ബറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന് കാണിച്ച് പിതാവ് ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അക്ബര്‍ രാത്രി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നെല്ലിപ്പറമ്പില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നും മക​െൻറ ശരീരം ഒരു ഭാഗം തളർന്നതായും പിതാവ് മുഹമ്മദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കേസിലെ മറ്റുപ്രതികള്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. സഹോദരൻ എം. ആഷിഖ് അലി, ബന്ധുക്കളായ എം.ടി. അബ്ദുല്ല, എം. ഷഫീഖ് എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story