Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:09 AM GMT Updated On
date_range 22 April 2018 5:09 AM GMT'നഗരസഭ സെക്രട്ടറിയെ ഉടന്‍ സ്ഥലം മാറ്റണം'
text_fieldsbookmark_border
തിരൂരങ്ങാടി: നഗരസഭ സെക്രട്ടറിയെ ഉടന്‍ സ്ഥലം മാറ്റണമെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വികസനപദ്ധതികളില്‍ നഗരസഭയെ മുന്നിലെത്തിക്കുന്നതിനു പകരം ഗുരുതരമായ അനാസ്ഥ കാണിക്കുകയും നിരവധി പരാതികള്‍ക്കിടയാക്കുകയും ചെയ്ത സെക്രട്ടറിയെ ഉടന്‍ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നല്കി. സി.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. യു.കെ. മുസ്തഫ മാസ്റ്റർ, മോഹനന് വെന്നിയൂര്‍, എം.എന്‍. ഹുസൈന്, വി.പി. അഹമ്മദ് കുട്ടി ഹാജി, കൊണ്ടാണത്ത് ബീരാന് ഹാജി, കെ.പി. അബ്ദുല്‍ അസീസ്, പട്ടാളത്തില്‍ ഹംസ, വാസു കാരയില്‍, മോഹന്‍ദാസ്, ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story