Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:05 AM GMT Updated On
date_range 2018-04-22T10:35:59+05:30ദേശീയപാത: ഇടിമുഴിക്കലിൽ ആദ്യ അലൈൻമെൻറ് സർവേ പൂർത്തിയായി
text_fieldsവള്ളിക്കുന്ന്: ദേശീയപാത വികസനത്തിന് ഇടിമുഴിക്കലിൽ നിലവിൽ തയാറാക്കിയ സർവേയിൽ കൂടുതൽ വീടുകൾ പോവുമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് നേരത്തേ തയാറാക്കിയ അലൈൻമെൻറ്പ്രകാരമുള്ള സർവേ നടപടികൾ ശനിയാഴ്ച പൂർത്തിയാക്കി. ഡെപ്യൂട്ടി കലക്ടർ ഡോ. അരുണിെൻറ നേതൃത്വത്തിൽ നടത്തിയ സാധ്യത പഠന സർവേയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 62 വീടുകൾ പൊളിച്ചുനീക്കേണ്ടതായി വരും. കോഴിക്കോട് ജില്ലയിലെ നിസരി ജങ്ഷനിൽ നിന്നാണ് രാവിലെ ഏഴോടെ സർവേ ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽ എട്ട് വീടുകളും രണ്ട് കെട്ടിടങ്ങളും പൊളിക്കുന്നതിൽ ഉൾപ്പെടും. സർവേ ദേശീയപാതയിൽ ചേലേമ്പ്ര വിേല്ലജ് ഓഫിസിന് മുന്നിലെത്തിയപ്പോൾ 38 വീടുകളാണ് പൊളിക്കേണ്ടതായി വരുന്നത്. തുടർന്ന് നടത്തിയ സർവേയിൽ 14 വീടുകൾ കൂടി നഷ്ടമാവും. ഇതിൽ ചില വീടുകൾ നേരത്തെ നടത്തിയ സർവേയിലും ഉൾപ്പെട്ടതാണ്. ദേശീയപാതയോരത്തായി ഇരുഭാഗത്തും സ്‌ഥിതി ചെയ്യുന്ന എ.എൽ.പി സ്കൂളിെൻറ രണ്ട് കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകളും ഇക്കൂട്ടത്തിലുണ്ട്. ശനിയാഴ്ച നടത്തിയ സർവേക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾ ഇവർ ഡെപ്യൂട്ടി കലക്ടറുമായി പങ്കുവെച്ചു. പുതിയ സർവേപ്രകാരമാണ് റോഡ് വികസനം നടത്തുന്നതെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, പുതിയ സർവേപ്രകാരം ഏഴ് കെട്ടിടങ്ങളാണ് പൊളിക്കേണ്ടതായി വരിക. നേരത്തെ നടത്തിയ സർവേ പ്രകാരം 44 കെട്ടിടങ്ങളാണ് ഉൾപ്പെട്ടിരുന്നത്. കോഴിക്കോട് ജില്ലയിൽ 250 മീറ്ററും മലപ്പുറം ജില്ലയിൽ 900 മീറ്ററും ഉൾപ്പെടെ 1150 മീറ്റർ ദൂരമാണ് സാധ്യത പഠനത്തിെൻറ ഭാഗമായി സർവേ നടത്തിയത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി തയാറാക്കിയ ആദ്യത്തെ അലൈൻെമൻറ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഇടിമൂഴിക്കൽ ഗൃഹസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന് മുന്നിൽ ഇരകളുടെ കുടിൽകെട്ടി സമരം ശനിയാഴ്ചയും തുടർന്നു.
Next Story