Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:03 AM GMT Updated On
date_range 22 April 2018 5:03 AM GMTപെരിന്തൽമണ്ണയിൽ ജൻ ഔഷധി കേന്ദ്രം നാളെ പ്രവർത്തനം തുടങ്ങും
text_fieldsbookmark_border
പെരിന്തൽമണ്ണ: ഉന്നത ഗുണമേന്മയുള്ള ഇംഗ്ലീഷ് മരുന്നുകൾ കുറഞ്ഞ വിലയിൽ നൽകുന്ന കേന്ദ്ര സർക്കാറിെൻറ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം പെരിന്തൽമണ്ണയിൽ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. ബൈപാസ് റോഡിലെ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് (തറയിൽ സ്റ്റാൻഡ്) സമീപത്താണ് കേന്ദ്രം തുടങ്ങുന്നത്. സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയ മരുന്നുകൾ 30 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വിൽപന നടത്തുന്നത്. രക്തസമ്മർദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്ക് സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന ഒരാൾക്ക് പൊതുവിപണിയിൽ 1000 രൂപയുടെ വില വരുമെങ്കിൽ ജൻ ഒൗഷധിയിൽ അത് ഏകദേശം 300 രൂപയോളമേ വരൂ. ഫോൺ: 9447128447.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story