Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിഞ്ചുകുഞ്ഞിനെ...

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു

text_fields
bookmark_border
ഇന്ദോർ: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച് വീണ്ടും കുഞ്ഞുശരീരത്തിനുമേൽ കാമഭീകരത. മധ്യപ്രദേശിൽ മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു. ഇന്ദോർ രാജ്വാഡ കൊട്ടാരത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞി​െൻറ മാതാവി​െൻറ ബന്ധു നവീൻ ഗാഡ്ഗെയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡ്ഗെയും കുഞ്ഞി​െൻറ അമ്മയും തമ്മിലുള്ള തർക്കത്തെതുടർന്ന് വെള്ളിയാഴ്ചയാണ് മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാൾ തട്ടിയെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ കുഞ്ഞിനെയുമായി പോകുന്നതും കണ്ടെത്തി. തുടർന്ന് കുട്ടിയെ പീഡിപ്പിച്ചശേഷം ഒരു കെട്ടിടത്തി​െൻറ മുകളിൽനിന്ന് താഴേക്ക് എറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കുഞ്ഞി​െൻറ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story