Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:00 AM GMT Updated On
date_range 22 April 2018 5:00 AM GMTമിസ്ക്ക് യുവജന കൂട്ടായ്മ വാർഷികം
text_fieldsbookmark_border
മക്കരപറമ്പ്: മഹല്ല് ഇസ്ലാമിക് സർവിസ് സെൻറർ മിസ്ക്ക് യുവജന കൂട്ടായ്മ ഇരുപതാം വാർഷിക സമാപന സമ്മേളനം പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് അബ്ദുല്ലത്തീഫ് ദാരിമി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാഥിതിയായി. ചെയർമാൻ കെ.പി. അബ്ബാസ് സ്വഗതം പറഞ്ഞു. മിസ്ക് മുൻ രക്ഷാധികാരി അബ്ദുൽ ഖാദിർ ബാഖവി ഊരകം, മഹല്ല് സെക്രട്ടറി കെ.എം. മുജീബ്, വി. നിസാർ ഫൈസി, ഡോ അബ്ദുൽ നാസർ, കെ.എം. ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. മിസ്കിെൻറ പുതിയ പദ്ധതിയായ ആടു വിതരണം പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച വെറ്ററിനറി സർജനുള്ള അവാർഡ് നേടിയ മുൻ ചെയർമാൻ ഡോ. അബ്ദുന്നാസറിനുള്ള ഉപഹാരം പി. സുരേന്ദ്രൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story