Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോഡ്ജിൽ കഞ്ചാവ് വിൽപന: ...

ലോഡ്ജിൽ കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ

text_fields
bookmark_border
തിരൂർ: ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാളെ എക്സൈസ് സംഘം പിടികൂടി. തൃപ്രങ്ങോട് കൈമലശേരി കരുമത്തിൽ രഞ്ജിത്ത് കുമാറാണ് (46) അറസ്റ്റിലായത്. ആലത്തിയൂർ-കുറ്റിപ്പുറം റോഡിലെ മുക്കിലപ്പീടികയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇയാളെ ഇവിടെ നിന്നാണ് പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേനയെത്തിയ എക്സൈസ് ഇൻസ്പെക്ടർ എം.വി. ദാമോദര​െൻറ നേതൃത്വത്തിലുള്ള സംഘം കച്ചവടം ഉറപ്പിച്ച് കഞ്ചാവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. 2.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തമിഴ്നാട്ടിൽനിന്ന് എത്തിച്ചതാണെന്ന് ഇ‍യാൾ മൊഴി നൽകി. ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു പ്രധാന കഞ്ചാവ് വിൽപന. വിദ്യാർഥികൾക്കിടയിലും കച്ചവടം നടത്തിയിരുന്നു. തിരൂർ കോടതി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർമാരായ കെ. സുധീർ, കെ. ബാബുരാജ്, രവീന്ദ്രനാഥ്, ബി.എസ്. സുനിൽകുമാർ, മിനുരാജ്, പ്രത്യുഷ്, സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story