Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:18 AM GMT Updated On
date_range 2018-04-21T10:48:00+05:30മിഥുൻ ഘോഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsഅടൂർ: ഓൺലൈൻ ബൈക്ക് റൈഡ് ചലഞ്ചിനിടെ അപകടത്തിൽ മരിച്ച ഒറ്റപ്പാലം പാലപ്പുറം 'സമത'യിൽ സുഗതെൻറ മകൻ മിഥുൻ ഘോഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബന്ധുക്കളും സഹപാഠികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. മാതാവ് പ്രിയയുടെ വീടായ ഇലവുംതിട്ട മംഗലശ്ശേരിൽ വീട്ടുവളപ്പിലാണ് വെള്ളിയാഴ്ച സന്ധ്യയോടെ സംസ്കാരചടങ്ങുകൾ നടന്നത്. എൻജിനീയറിങ് വിദ്യാർഥിയായ മിഥുെൻറ പരീക്ഷ കഴിഞ്ഞാലുടൻ ഡൽഹിയിൽ സിവിൽ സർവിസ് കോച്ചിങ്ങിനയക്കാൻ മാതാപിതാക്കൾ തയാറെടുക്കുന്നതിനിടെയാണ് ദുരന്തം. ഒപ്പം സ്കൂളിൽ പഠിച്ചിരുന്നവരാണ് മൃതദേഹത്തിനൊപ്പം പാലപ്പുറത്തുനിന്ന് ആംബുലൻസിൽ എത്തിയത്. മൃതദേഹം വീട്ടിനുള്ളിലേക്ക് ഇറക്കിവെച്ച് അൽപസമയത്തിനുശേഷം മാതാപിതാക്കളും സഹോദരി മിത്രയുമെത്തി. കരഞ്ഞുതളർന്ന് അവശയായിരുന്ന മാതാവിനെ വീട്ടിലേക്കുകൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടി. മൃതദേഹത്തിനരികിലിരുന്ന് സഹോദരി തേങ്ങിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു. ഒറ്റപ്പാലം അമൃത വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ മിഥുനൊപ്പം പഠിച്ച ഒറ്റപ്പാലം സ്വദേശികളായ ശരത്തിനും വിഷ്ണുവിനും വേർപാട് വിശ്വസിക്കാനായില്ല. വല്യമ്മയുടെ മരണാനന്തര ചടങ്ങിനാണ് അമ്മയുടെ കുടുംബവീട്ടിൽ അവസാനമായി എത്തിയതെന്ന് പ്രിയയുടെ സഹോദരൻ പ്രേംലാൽ പറഞ്ഞു.
Next Story