Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:14 AM GMT Updated On
date_range 21 April 2018 5:14 AM GMTതപാൽ ജീവനക്കാരുടെ സംസ്ഥാന കലാമേള നാളെ
text_fieldsbookmark_border
തിരൂർ: എൻ.എഫ്.പി.ഇ തപാൽ, ആർ.എം.എസ് യൂനിയനുകളുടെ സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തപാൽ ജീവനക്കാരുെടയും കുടുംബാംഗങ്ങളുെടയും സംസ്ഥാന കലാമേള ഞായറാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാളിൽ രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നടൻ മാമുക്കോയ അതിഥിയാകും. വൈകീട്ട് അഞ്ചിന് സമ്മാനദാനം നടക്കും. കഥ, കവിത ക്യാമ്പ് പച്ചാട്ടിരി നൂർലേക്കിൽ കവി മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എൻ.എഫ്.പി.ഇ ഡിവിഷൻ സെക്രട്ടറി പി.പി. സുധീർ, ട്രഷറർ എൻ.പി. അബ്ദുൽ ഖാദർ, ടി.പി. പരമേശ്വരൻ, സതീശൻ പനച്ചിക്കൽ, റഹീം മേച്ചേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story