Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 2018-04-21T10:29:53+05:30ഹർത്താൽ അറസ്റ്റ്: രാഷ്ട്രീയപാർട്ടികൾ ത്രിശങ്കുവിൽ
text_fieldsമലപ്പുറം: സാമൂഹിക മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ പെങ്കടുത്തവർക്കെതിരെ അറസ്റ്റ് വ്യാപകമായതോടെ രാഷ്ട്രീയ പാർട്ടികൾ ത്രിശങ്കുവിൽ. പൊലീസ് നടപടിക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി രംഗത്തുവന്നു. നടപടിയിൽ മുസ്ലിംലീഗിലും അസ്വസ്സ്ഥത പുകയുകയാണ്. സംസ്ഥാന നേതൃത്വം ഹർത്താലിനെതിരെ പരസ്യനിലപാട് എടുത്തതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജില്ല നേതാക്കൾ. യുവാക്കൾക്കെതിരെ പോക്സോ വകുപ്പുകളക്കം ചാർത്തിയതോടെയാണ് പ്രാദേശികഘടകങ്ങളിൽ അമർഷമുയരുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സി.പി.എം പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഭരണകക്ഷിയെന്ന നിലയിൽ നേതൃത്വത്തിന് പരിമിതികളുണ്ട്. ജില്ലയിൽ മാത്രം 350ലേറെ പേർ അറസ്റ്റിലായി. നൂറിലേറെ പേർ റിമാൻഡിലാണ്. ആയിരത്തോളം പേർക്കെതിരെ കേസുണ്ട്. പോക്സോ കുറ്റം കൂടി ചാർത്തപ്പെട്ടതോടെ റിമാൻഡ് നീളാനുള്ള സാധ്യതയുണ്ട്. നിരപരാധികളെ വേട്ടയാടരുത്- ഡി.സി.സി മലപ്പുറം: ഹർത്താലിെൻറ പേരിൽ നിരപരാധികളെ വേട്ടയാടുന്നത് നിർത്തണമെന്ന് മലപ്പുറം ഡി.സി.സി ആവശ്യപ്പെട്ടു. ഹർത്താൽ അറസ്റ്റിെൻറ മറവിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരെ തിരിയുന്ന പൊലീസ്, കനത്ത വില നൽകേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ജില്ല ഭാരവാഹികളായ കെ.പി. നൗഷാദലി, വല്ലാഞ്ചിറ ഷൗക്കത്തലി, വീക്ഷണം മുഹമ്മദ് എന്നിവർ മുന്നറിയിപ്പ് നൽകി.
Next Story