Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 21 April 2018 4:59 AM GMTമൂർക്കനാട് പള്ളിക്കടവിൽ അനധികൃത മണൽക്കൊള്ള തകൃതി
text_fieldsbookmark_border
കൊളത്തൂർ: കുന്തിപ്പുഴയിലെ മൂർക്കനാട് പള്ളിക്കടവിൽ അനധികൃത മണൽക്കൊള്ള തകൃതി. രാപ്പകൽ ഭേദമന്യേ നിർബാധം ഇവിടെ മണെലടുപ്പ് നടക്കുന്നുണ്ട്. പൊലീസ്, റവന്യൂ വിഭാഗങ്ങളുടെ പരിശോധന നടക്കാത്തതാണ് മണൽ മാഫിയയുടെ വിളയാട്ടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ട് ഫലമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം നാട്ടുകാർ ജില്ല പൊലീസ് സൂപ്രണ്ടിനും പെരിന്തൽമണ്ണ തഹസിൽദാർക്കും പരാതി നൽകിയിരുന്നു. ഇതിനിടെ പൊലീസെത്തി കടവിൽ ചാക്കുകളിലാക്കിയ മണൽ പിടികൂടി. എന്നാൽ ചാക്കുകൾ നശിപ്പിച്ച് മണൽ കടവിൽ ഉപേക്ഷിച്ച് പൊലീസ് മടങ്ങി. അടുത്ത ദിവസം തന്നെ മണലെടുപ്പ് തുടർന്നതായി പരിസരവാസികൾ പറയുന്നു. കർശന നടപടി എടുക്കാത്തതാണ് മണലെടുപ്പ് നിലക്കാത്തതിന് കാരണം. മുൻ വർഷങ്ങളിലുണ്ടായിരുന്ന പൊലീസ് കാവൽ ഇപ്പോൾ ഇല്ലാത്തതും മണൽക്കടത്ത് സജീവമാവാൻ കാരണമായെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story