Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:59 AM GMT Updated On
date_range 2018-04-21T10:29:53+05:30ഹർത്താൽ ആഹ്വാനം: സന്ദേശം പങ്കുവെച്ച ഗ്രൂപ്പിനെ രക്ഷിക്കാൻ നീക്കം
text_fieldsമലപ്പുറം: ഹർത്താൽ ആഹ്വാനം വാട്സ്ആപ് വഴി പ്രചരിപ്പിച്ചവരിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവരുണ്ടെന്ന് പൊലീസ്. സംസ്ഥാന പൊലീസിെൻറ തിരുവനന്തപുരം ഹൈടെക് സെല്ലിെൻറ മേൽനോട്ടത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഇത്തരമൊരു ഗ്രൂപ്പിൽപ്പെട്ട അഡ്മിൻ ഉൾപ്പെടെയുള്ളവരെ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വാട്സ്ആപ് സന്ദേശം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർത്താൽ ആഹ്വാനം ഇവർ സ്വന്തം ഗ്രൂപ്പിലും മറ്റ് ഗ്രൂപ്പുകളിലേക്കും പങ്കുവെച്ചതായി കണ്ടെത്തിയത്. ഇവരുെട രാഷ്ട്രീയബന്ധം വ്യക്തമായിട്ടില്ലെങ്കിലും കസ്റ്റഡിയിലുള്ളവരെ വിട്ടയക്കാൻ സമ്മർദമുള്ളതായി സൂചനയുണ്ട്. മറ്റ് വാട്സ്ആപ് അഡ്മിൻമാെര ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുേമ്പാഴാണ് തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രൂപ്പിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നത്. ഇതര വിഭാഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത് ഹർത്താൽ, തീവ്രവാദ സംഘടനകളുടെ സൃഷ്ടിയാണെന്ന വാദത്തിെൻറ മുനയൊടിക്കുമെന്ന് പൊലീസ് കരുതുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശപ്രകാരമാണ് ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപകമായി പോക്സോ ചുമത്തുന്നെതന്നും സൂചനയുണ്ട്. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുന്നത്.
Next Story