Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്​റ്റഡി കൊലപാതകം:...

കസ്​റ്റഡി കൊലപാതകം: പൊലീസിനെതിരെ കുരുക്ക്​ മുറുകുന്നു

text_fields
bookmark_border
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കുരുക്ക് മുറുകുന്നു. നടപടി റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്) മൂന്ന് പൊലീസുകാരിൽ ഒതുക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വരാപ്പുഴ എസ്.െഎ ജി.എസ്. ദീപക്കിെന അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നിർബന്ധിതമായത്. പറവൂർ സി.െഎ ക്രിസ്പിൻ സാമിനും സംഭവത്തിൽ ഗുരുതര വീഴ്ച പറ്റിയതായാണ് ക്രൈംബ്രാഞ്ച് സി.െഎ എസ്. ശ്രീജിത്തി​െൻറ നേതൃത്വത്തിെല അന്വേഷണ സംഘത്തി​െൻറ കണ്ടെത്തൽ. വരാപ്പുഴ എസ്.െഎക്കും പറവൂർ സി.െഎക്കും സംഭവത്തിൽ വ്യക്തമായ പങ്കുള്ളതായി മരിച്ച ശ്രീജിത്തി​െൻറ ബന്ധുക്കളും കൂട്ടുപ്രതികളും ആദ്യമേതന്നെ ആരോപിച്ചിരുന്നു. എസ്.െഎക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിരാഹാരം കിടക്കുമെന്ന് ശ്രീജിത്തി​െൻറ മാതാവ് ശ്യാമളയും വ്യക്തമാക്കിയിരുന്നു. തങ്ങളെ ബലിയാടാക്കി കുറ്റവാളികളായ മേലുദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് അറസ്റ്റിലായ പൊലീസുകാരും വെളിപ്പെടുത്തി. പൊലീസ് മർദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചികിത്സ രേഖകളും മെഡിക്കൽ ബോർഡി​െൻറ പ്രാഥമിക നിഗമനവും. എന്നിട്ടും, മെഡിക്കൽ ബോർഡി​െൻറ അന്തിമ റിപ്പോർട്ട് വന്നശേഷമേ മറ്റുള്ളവർക്കെതിരായ നടപടിയിൽ തീരുമാനമെടുക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തി​െൻറ നിലപാട്. എന്നാൽ, വ്യക്തമായ തെളിവുകൾ ലഭിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് എസ്.െഎയെ അറസ്റ്റ് ചെയ്തത്. എസ്.െഎയെ വെള്ളിയാഴ്ച പകൽ മുഴുവൻ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സി.െഎക്ക് ഗുരുതര പാളിച്ച പറ്റിയതായും രേഖകളിൽ കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കസ്റ്റഡി മർദനവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ സി.െഎയെ പ്രതിയാക്കില്ലെന്നാണ് സൂചന. അതേസമയം, ആർ.ടി.എഫിന് നേതൃത്വം നൽകുന്ന ആലുവ റൂറൽ എസ്.പി എ.വി. ജോർജിനെ നടപടികളിൽനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ശ്രീജിത്തി​െൻറയും അറസ്റ്റിലായ പൊലീസുകാരുടെയും ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. ടൈഗർ ഫോഴ്സ് അംഗങ്ങളായ മൂന്നുപേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടും സംഘത്തിന് നേതൃത്വം നൽകുന്ന ജോർജിനെ കുറ്റമുക്തനാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുെട നിലപാട്. എസ്.പിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സംഭവദിവസം അവധിയെടുത്ത് തിരുവനന്തപുരത്തായിരുന്ന എസ്.െഎ ദീപക് രാത്രി വൈകി തിരക്കിട്ട് സ്റ്റേഷനിൽ തിരിച്ചെത്തിയത് ആരുടെ നിർദേശപ്രകാരമായിരുന്നു എന്നും അറിവായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story