Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് മിഷൻ പദ്ധതിയിൽ...

ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തീകരിക്കാൻ 3069 വീടുകൾ

text_fields
bookmark_border
മലപ്പുറം: വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന വീടുകളുടെ നിർമാണം ഒന്നാംഘട്ട ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നതിൽ ജില്ലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി അവലോകന യോഗത്തിൽ വിലയിരുത്തൽ. ഗ്രാമപഞ്ചായത്തുകളിൽ 479, ബ്ലോക്ക് പഞ്ചായത്തുകളിൽ ഐ.എ.വൈ, വിവിധ വകുപ്പുപദ്ധതികളിലായി 975, മുനിസിപ്പാലിറ്റികളിൽ 361, ജില്ല പഞ്ചായത്തിൽ ആറ് ഉൾപ്പെടെ 3069 ഭവനങ്ങളാണ് പൂർത്തീകരിക്കാനുള്ളത്. മൊത്തം 1599 വീടുകൾ ഇതിനകം നിർമിച്ചു. 2018 മേയ് 31നകം മുഴുവൻ വീടുകളും പൂർത്തിയാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാ വകുപ്പുകൾക്കും ടാർഗറ്റുകൾ വീതിച്ചുനൽകിയിട്ടുണ്ട്. ലൈഫ്മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണഭോക്തൃസംഗമങ്ങൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടന്നുവരുകയാണ്. ജില്ലയിലെ ഭൂമിയുള്ള 14657 ഗുണഭോക്താക്കൾക്കും നാല് ലക്ഷം രൂപ വീതം നൽകും. 40,000 രൂപ വീതം മുൻകൂർ തുക എല്ലാ ഗുണഭോക്താക്കൾക്കും നൽകും. ആറുമാസത്തിനകം വീടുകൾ പൂർത്തീകരിക്കണം. ഭാഗികമായി നിർമാണം കഴിഞ്ഞ ഗുണഭോക്താക്കൾ ഇത് പൊളിച്ചുനീക്കേണ്ടതില്ല. ഗുണഭോക്താവ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ പട്ടികയിൽ ഉൾപ്പെടുകയും ഭൂമി മറ്റൊരിടത്തുമാണെങ്കിൽ ഭൂമി സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റാൻ നിർദേശം നൽകും. ഭൂമിയില്ലാത്ത പട്ടികയിലെ ഗുണഭോക്താവിന് പിന്നീട് ഭൂമി ലഭ്യമായാൽ ബന്ധപ്പെട്ട പട്ടികയിലേക്ക് മാറ്റാം. റേഷൻ കാർഡില്ലാത്ത അഗതികളെ ലൈഫ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദേശവും യോഗത്തിൽ നൽകിയിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കൾക്ക് ആവശ്യമായ തൊഴിൽ നൽകാനും സ്വയം തൊഴിൽ ആരംഭിക്കാനും കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കും. മുഴുവൻ ഗുണഭോക്താക്കൾക്കും സൗജന്യ വൈദ്യുതി കണക്ഷൻ ലഭ്യമാക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി 90 ദിവസത്തെ തൊഴിൽ ദിനങ്ങളും സൗജന്യഗൃഹനിർമാണ വസ്തുക്കളും നൽകും. കിണർ, കക്കൂസ് എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകും. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ കലക്ടർ അമിത് മീണ, ലൈഫ് മിഷൻ സ്റ്റേറ്റ് െഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബിനു ഫ്രാൻസിസ്, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.ജി. വിജയകുമാർ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ എം. ശ്രീഹരി, വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥർ, മുനിസിപ്പൽ സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ഗ്രാമപഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story