Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'​സുഡാനി'യുടെ ഉമ്മമാർ...

'​സുഡാനി'യുടെ ഉമ്മമാർ നാളെ പെരിന്തൽമണ്ണയിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: 'സുഡാനി ഫ്രം ൈനജീരിയ'യിൽ ഉമ്മമാരായി വേഷമിട്ട കോഴിക്കോട് സ്വദേശികളായ സാവിത്രിയും സരസയും ശനിയാഴ്ച പെരിന്തൽമണ്ണയിൽ. ജില്ല ആശുപത്രിക്ക് സമീപം തുറക്കുന്ന എ.പി.എം.ആർ ടെറാപിയ (ആധുനിക സൗകര്യങ്ങളുള്ള ഫിസിയോതെറപ്പി, ഫിറ്റ്നസ് സ​െൻറർ) ഉദ്ഘാടനം ഇരുവരും ചേർന്ന് നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എൽ.എ, നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുക്കും. ഫിസിയോതെറപ്പി, സ്ലിമ്മിങ് ക്ലിനിക്, ലേഡീസ് ഫിറ്റ്നെസ് തുടങ്ങിയവക്ക് നൂതന യന്ത്ര സംവിധാനങ്ങളും വിദഗ്ധ പരിശീലകരും കേന്ദ്രത്തിൽ ലഭ്യമാണ്. കേന്ദ്രം രക്ഷാധികാരി ഡോ. വി.യു. സീതി, മാനേജിങ് ഡയറക്ടർ ഡോ. ഫെബിന സീതി, ചീഫ് ഫിസിയോതെറപ്പിസ്റ്റ് ഡോണി ജോൺ, ട്രീസ സെബാസ്റ്റ്യൻ, ഡോ. വി.എം. അബ്ദുൽ സലാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story