Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താലി​െൻറ മറവിൽ...

ഹർത്താലി​െൻറ മറവിൽ താനൂരിലുണ്ടായ അക്രമം: അന്വഷണം ഊർജിതം

text_fields
bookmark_border
താനൂർ: കഴിഞ്ഞ 16ന് സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലി​െൻറ മറവിൽ വ്യാപാരസ്ഥാപനങ്ങൾ അക്രമിക്കുകയും കെ.എസ്.ആർ.ടി.സി ബസുകൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. താനൂരിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണറിവ്. സംഭവദിവസം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുപേരും കോടതി റിമാൻഡിലാണ്. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെ കേസെടുത്തിരുന്നു. കെ.ആർ. ബേക്കറി ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളാണ് പൂർണമായും തകർത്തത്. നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവാനാണ് സാധ്യത. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യവുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story