Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 4:59 AM GMT Updated On
date_range 2018-04-20T10:29:52+05:30ഫാസ്റ്റ് ടാഗുകൾ റെഡി; ഇനി ടോൾ ബൂത്തുകളിൽ കാത്തിരിപ്പില്ല
text_fieldsമലപ്പുറം: ടോൾ ബൂത്തുകളിൽ വരി നിൽക്കാതെ കടന്നുപോകാൻ പ്രീ പെയ്ഡ് ഫാസ്റ്റ് ടാഗുകൾ തയാർ. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് രജിസ്ട്രേഷൻ. ആർ.സി നമ്പർ, രജിസ്േട്രഷൻ അടക്കം വാഹനം സംബന്ധിച്ച വിവരങ്ങളും ആധാർ കാർഡുമായെത്തിയാൽ അക്ഷയ കേന്ദ്രങ്ങൾ വഴി കാർഡ് കൈപ്പറ്റാം. ദൂരയാത്ര പോകുന്നവർക്കും ടാക്സികൾക്കും ചരക്കുവാഹനങ്ങൾക്കും ഉപകാരപ്രദമാണ് സംവിധാനം. ജില്ലയിൽ നിലവിൽ ടോൾ ബൂത്തുകൾ ഇല്ലെങ്കിലും ഫാസ്റ്റ് ടാഗ് പതിപ്പിച്ച വാഹനങ്ങൾക്ക് രാജ്യത്തെ ഈ സംവിധാനമുള്ള എല്ലാ ടോൾ ബൂത്തുകളിലൂടെയും പണമടക്കാതെ കടന്നുപോകാം. കേന്ദ്രസർക്കാർ സ്ഥാപനമായ കോമൺ സർവിസ് സെൻററുകൾക്കാണ് (സി.എസ്.സി) നടത്തിപ്പ് ചുമതല. ടോൾബൂത്തുകളില്ലാത്ത ജില്ലയാണെങ്കിലും ഫാസ്റ്റ് ടാഗ് രജിസ്ട്രേഷെൻറ എണ്ണം മലപ്പുറത്ത് വ്യാപകമാണെന്ന് കിഴക്കേത്തലയിലെ അക്ഷയ സംരംഭകൻ സജീർ തോരപ്പ പറഞ്ഞു. 400 വണ്ടികളാണ് ഇവിെടനിന്ന് മാത്രം ഫാസ്റ്റ് ടാഗുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും മാർച്ചിന് ശേഷമാണ്. റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർ.എഫ്.െഎഡി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാഗ് പ്രവർത്തനം. രജിസ്ട്രേഷൻ, ആർ.സി നമ്പർ അടക്കമുള്ള വിവരങ്ങൾ അടങ്ങിയ ബാർകോഡ് ടാഗിലുണ്ടാകും. വാഹനത്തിെൻറ ഗ്ലാസിലാണ് ചിപ്പ് അടങ്ങിയ ടാഗ് പിടിപ്പിക്കുക. ടോൾ ബൂത്തിലൂടെ കടന്നു പോകുേമ്പാൾ ഒരു മീറ്റർ മുമ്പ് തന്നെ ഇത് സ്കാൻ െചയ്യപ്പെടുകയും ഗേറ്റ് തുറക്കുകയും ചെയ്യും. ടാഗ് ഘടിപ്പിച്ച വാഹനങ്ങൾക്ക് കടന്നുപോകാൻ ടോൾ ബൂത്തുകളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി നിക്ഷേപിച്ച പണമുപയോഗിച്ചാണ് ടോൾ ഇൗടാക്കുക. എസ്.ബി.െഎ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ മുഖേന പണമടക്കാം. ബാങ്കുകൾ അക്ഷയ സെൻററുകൾക്ക് നൽകിയിട്ടുള്ള ലോഗിൻ െഎഡി ഉപയോഗിച്ചാണ് അക്കൗണ്ട് തുറക്കേണ്ടത്. വാഹനങ്ങളുടെ വലിപ്പത്തിനനുസരിച്ചാണ് തുക നിശ്ചയിക്കുന്നത്. കാറുകൾക്ക് 500 രൂപ മുതലുള്ള ടാഗുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിൽ 100 രൂപ ടാഗിെൻറ ഫീസും 200 രൂപ ഫിക്സഡ് ഡെപ്പോസിറ്റുമാണ്. ബാക്കിയുള്ള തുക ടോളുകളിൽ ഉപയോഗിക്കാം. പണരഹിത സാമ്പത്തിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ടാഗ് ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 20 ശതമാനത്തോളം കാഷ് ബാക്ക് ലഭിക്കും.
Next Story