Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 4:59 AM GMT Updated On
date_range 20 April 2018 4:59 AM GMTഗെയിൽ: എസ്.ഡി.പി.ഐ ജില്ല തല പ്രചാരണത്തിന്
text_fieldsbookmark_border
അരീക്കോട്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ജനവഞ്ചനയാണ് കാണിച്ചതെന്നാരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന കാമ്പയിെൻറ ഭാഗമായി മലപ്പുറം ജില്ല കമ്മിറ്റി പ്രചാരണജാഥ സംഘടിപ്പിക്കുന്നു. ജില്ലയിലെ പൈപ്പ് ലൈൻ കടന്ന് പോകുന്ന പഞ്ചായത്തുകളിലൂടെയാണ് ഏപ്രിൽ 21 മുതൽ 27 വരെ പ്രചാരണ ജാഥ നടത്തുന്നത്. ഏറനാട് മണ്ഡലത്തിലാണ് ജാഥ ആരംഭിക്കുന്നത്. ശനിയാഴ്ച കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കുനിയിൽ വെച്ച് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന പ്രസിഡൻറ് മജീദ് ഫൈസി, സെക്രട്ടറി റോയ് അറക്കൽ, ജില്ല ജനറൽ സെക്രട്ടറി എ.കെ. മജീദ് എന്നിവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം ചെയർമാൻ പി.പി. ഷൗക്കത്ത്, കൺവീനർ ഒ.കെ. അബ്ദുൽ ഹക്കീം, വൈസ് ചെയർമാൻ കൊളപ്പറ്റ അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story