Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎച്ച്​. രാജയുടെ വിവാദ...

എച്ച്​. രാജയുടെ വിവാദ ട്വീറ്റ്​: തമിഴകത്തിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
കോയമ്പത്തൂർ: ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ വിവാദ ട്വീറ്റിനെതിരെ തമിഴകമൊട്ടുക്കും ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധം. ഡി.എം.കെ രാജ്യസഭാംഗമായ കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്നാണ് രാജ ട്വീറ്റ് ചെയ്തത്. മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്യുന്നതിനിടെയാണ് കനിമൊഴിക്കെതിരായ വിവാദ പരാമർശം നടത്തിയത്. രാജയുടെ ഇൗ പ്രസ്താവനയെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ അപലപിച്ചിരുന്നു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും രാജയുടെ ട്വീറ്റിനെതിരെ രംഗത്തിറങ്ങി. രാജക്കും അദ്ദേഹത്തി​െൻറ ചെന്നൈയിലും ശിവഗംഗ ജില്ലയിലെ കാരക്കാലിലുമുള്ള വസതികൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കോയമ്പത്തൂരിൽ 21 ഇടങ്ങളിലായി രാജയുടെ കോലം കത്തിച്ച 450 ഡി.എം.കെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story