Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 4:59 AM GMT Updated On
date_range 20 April 2018 4:59 AM GMTരാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി; അമിത് ഷായെ ജനത്തിനറിയാമെന്ന് രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ട എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബി.െജ.പി ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവും നിയമമന്ത്രിയും നടത്തിയ ആക്രമണത്തിന് ട്വിറ്ററിലൂടെ തിരിച്ചടിച്ച രാഹുൽ കോടതി വിധി എന്തായാലും ജനത്തിന് സത്യമറിയുമെന്ന് തുറന്നടിച്ചു. ഇന്ത്യക്കാർ അങ്ങേയറ്റം ബുദ്ധിശാലികളാെണന്നും ബി.ജെ.പിയിൽ അടക്കമുള്ള മിക്ക ഇന്ത്യക്കാർക്കും അമിത് ഷായെ കുറിച്ച സത്യം എന്താണെന്ന് അറിയാമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായെ പോലുള്ളവരെ പിടികൂടാൻ സത്യത്തിന് അതിേൻറതായ വഴിയുണ്ടെന്നും രാഹുൽ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story