Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 4:59 AM GMT Updated On
date_range 20 April 2018 4:59 AM GMTപുതിയ കെ.പി.സി.സി പ്രസിഡൻറിനായി ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷമേ പുതിയ കെ.പി.സി.സി പ്രസിഡൻറിെൻറ തെരഞ്ഞെടുപ്പ് ഉണ്ടാകൂ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ തല്ക്കാലം എം.എം. ഹസന് തുടരട്ടെ എന്ന നിര്‍ദേശമാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചത്. കേരളത്തില്‍നിന്നുള്ള വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നതിനിടയിലാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാഹുലുമായി ചര്‍ച്ച നടത്തിയത്. കെ.പി.സി.സി പ്രസിഡൻറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക് കേരളത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. സുധാകരന്, ഷാനിമോള്‍ ഉസ്മാന് തുടങ്ങിയവര്‍ ഡല്‍ഹിയിലുണ്ട്. വെള്ളിയാഴ്ച രമേശ് ചെന്നിത്തലക്കും ഷാനിമോള്‍ ഉസ്മാനും രാഹുല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. രാഹുലിനെ കാണാന്‍ ശ്രമം തുടരുന്ന കെ. സുധാകരന് പി.സി ചാക്കോയുമായി ചര്‍ച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story