Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:20 AM GMT Updated On
date_range 2018-04-19T10:50:59+05:30കൊലപാതകത്തിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ നാടകം
text_fieldsപട്ടാമ്പി: കശ്മീരിൽ മൃഗീയമായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ കൊലപാതകികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടികൾ രംഗത്തെത്തി. ആറങ്ങോട്ടുകര കലാപാഠശാലയിലെ വിദ്യാർഥികളാണ് ആറങ്ങോട്ടുകര സെൻററിൽ നാടകം അവതരിപ്പിച്ചത്. സുഗതകുമാരിയുടെ 'മരിച്ച കുട്ടികൾ പറയുന്നത്' കവിതയെ ആസ്പദമാക്കിയുള്ള നാടകമാണ് അരങ്ങേറിയത്. നാടകത്തിന് മുന്നോടിയായി ജാതി, മത, പാർട്ടി വ്യത്യാസമില്ലാതെ ആറങ്ങോട്ടുകര സെൻററിൽ പ്രകടനം നടത്തി. കലാകാരന്മാരും സാമൂഹികപ്രവർത്തകരും പങ്കെടുത്തു. എം.ജി. ശശി, ശ്രീജ ആറങ്ങോട്ടുകര, ബിപിൻ ആറങ്ങോട്ടുകര, ഇസ്മയിൽ, സി.പി. സദാശിവൻ, മൊയ്തീൻകുട്ടി മാസ്റ്റർ, മുസ്തഫ ദേശമംഗലം, കെ.കെ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സുനീഷ്, ഷാനിഫ്, സ്നേഹ മുകുന്ദൻ, സുബൈർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Next Story