Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:20 AM GMT Updated On
date_range 19 April 2018 5:20 AM GMTഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനും പഠിപ്പിച്ച ദർശനം -കെ. ശങ്കരനാരായണൻ
text_fieldsbookmark_border
ഒറ്റപ്പാലം: മനുഷ്യത്വവും കാരുണ്യവും മുന്നോട്ടു വെക്കുന്ന ദർശനത്തിെൻറ വക്താക്കൾക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന കാമ്പയിനിെൻറ ഭാഗമായി ജില്ല കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച 'സാമൂഹിക ക്ഷേമം, ജീവിത മോക്ഷം, ഇസ്ലാം സമന്വയമാണ്' സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി നൗഷാദ് മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗം യൂസുഫ് ഉമരി വിഷയാവതരണം നടത്തി. ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം നദ്വി സമാപന പ്രസംഗം നടത്തി. യുവകവി സൂര്യാറാം കവിതാലാപനം നടത്തി. പ്രോഗ്രാം കൺവീനർ ദിൽഷാദ് അലി സ്വാഗതവും ഒറ്റപ്പാലം ഏരിയ പ്രസിഡൻറ് വി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story