Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂൾ ഹോക്കി:...

സ്‌കൂൾ ഹോക്കി: കടുങ്ങപുരത്തെ പെൺകൊടികൾ ജലന്ധറിലേക്ക്​

text_fields
bookmark_border
കൊളത്തൂർ: ദേശീയ മത്സരത്തിനുള്ള പെൺകുട്ടികളുടെ കേരള ഹോക്കി ടീമിൽ മലപ്പുറത്ത് നിന്ന് രണ്ട് പെൺകൊടികൾ. കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.കെ. റിൻഷിദ, ബാസിമ നൗറീൻ എന്നിവരാണ് ജില്ലയുടെ അഭിമാനമായി ദേശീയമത്സരത്തിനിറങ്ങുന്നത്. അഞ്ച് വർഷമായി ജില്ലയെ പ്രതിനിധീകരിച്ച ഇരുവരും സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്‌ട്ര ഇൻഡോർ ഹോക്കിയിൽ റിൻഷിദ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 23 മുതൽ പഞ്ചാബിലെ ജലന്ധറിലാണ് ദേശീയ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പ്. വെള്ളിയാഴ്ച യാത്ര പുറപ്പെടും. സ്കൂളിൽ നടന്ന അനുമോദനചടങ്ങിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തംഗം ഇ. മുഹമ്മദ് ഫസലുദ്ദീൻ, പി.ടി.എ പ്രസിഡൻറ് കരുവാടി കുഞ്ഞാപ്പ, പ്രധാനാധ്യാപിക കെ. ലത, പരിശീലകരായ വി. സജാത് സാഹിർ, അലവിക്കുട്ടി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story