Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:18 AM GMT Updated On
date_range 2018-04-19T10:48:00+05:30ഹർത്താൽ: വണ്ടൂരിൽ അഞ്ചുപേർ പിടിയിൽ
text_fieldsവണ്ടൂർ: സോഷ്യൽ മീഡിയ ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ അഞ്ചുപേർ പൊലീസ് പിടിയിലായി. സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവക്കെതിരെയാണ് കേസ്. വാണിയമ്പലം അങ്കപ്പൊയിൽ സ്വദേശികളായ മഠത്തിൽ യാസിർ (30), കുറ്റിയിൽ കമറുദ്ദീൻ (37), എരുവത്ത് നൗഷാദ് (25), വട്ടപ്പറമ്പൻ സഫീർ (30), ചേരിങ്ങാപ്പൊയിൽ സ്വദേശി കളത്തിൽ അനീസ് എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ വി. ബാബുരാജ്, എസ്.ഐ പി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ച വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അപ്രഖ്യാപിത ഹർത്താലിെൻറ മറവിൽ വാണിയമ്പലം ടൗണിൽ ടയറുകൾ കത്തിച്ചിട്ട് പൊതുറോഡിന് നാശനഷ്ടം വരുത്തി, അന്യായമായി സംഘം ചേർന്ന് റോഡ് ഗതാഗതം തടസ്സപ്പെടുത്തി, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. സംഭവത്തിൽ വാണിയമ്പലത്ത് നൂറോളം പേർക്കെതിരെയും വണ്ടൂരിൽ മുന്നൂറോളം പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. കേസിലെ മറ്റുള്ളവർക്കു വേണ്ടി റെയ്ഡുൾെപ്പടെ നടത്താനാണ് പൊലീസ് തീരുമാനം. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി.
Next Story