Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:12 AM GMT Updated On
date_range 2018-04-19T10:42:00+05:30റെക്കോഡ് വരുമാനവുമായി പാലക്കാട് റെയിൽവേ ഡിവിഷൻ
text_fieldsപാലക്കാട്: 2017-18 സാമ്പത്തിക വർഷം . 1112.35 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 6.44 ശതമാനം വർധനവുണ്ട്. 755 ദശലക്ഷം യാത്രക്കാരും 5.58 ദശലക്ഷം ചരക്കുമാണ് ഡിവിഷനിൽ രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേതിൽനിന്ന് 1.9 ശതമാനവും ചരക്കുനീക്കത്തിൽ 11 ശതമാനവും കുറവുണ്ട്. കൽക്കരി നീക്കം മഡ്ഗാവ് തുറമുഖത്തേക്ക് മാറിയതാണ് ചരക്കുനീക്കത്തിൽ ഇടിവുണ്ടാകാൻ കാരണം. ചരക്കുനീക്കത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വരുമാനത്തിൽ മുൻവർഷത്തേതിൽനിന്ന് 19.25 ശതമാനമാണ് വർധനയുണ്ടായത്. സിമൻറും മറ്റ് ഉൽപന്നങ്ങളും റെയിൽമാർഗം കടത്തിയതുകൊണ്ടാണ് വരുമാനത്തിൽ വർധനവുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സമീപകാലത്ത് റെയിൽ അറ്റകുറ്റപ്പണി കാരണം ട്രെയിനുകൾ അനിയന്ത്രിതമായി വൈകിയതാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണം. ഈ സാമ്പത്തികവർഷം പൂർത്തിയാക്കിയ പ്രധാന പദ്ധതികൾ *300 കോടി രൂപ ചെലവിൽ പൊള്ളാച്ചി-പോത്തന്നൂർ, പൊള്ളാച്ചി-കിണ്ണത്തുകടവ് ബ്രോഡ്ഗേജ് വത്കരണം *ചെറുവത്തൂർ-മംഗളൂരു ജങ്ഷൻ വൈദ്യുതീകരണം *ഉപ്പള, തിരൂർ, ജോക്കട്ടെ എന്നിവിടങ്ങളിൽ ട്രാക്ഷൻ സബ്സ്റ്റേഷൻ കമീഷനിങ് *മംഗളൂരു ജങ്ഷൻ-പനമ്പൂർ വൈദ്യുതീകരണം ജൂലൈയിൽ പൂർത്തിയാകും *കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ പ്രാഥമിക അടിയന്തര മെഡിക്കൽ സർവിസ് സെൻറർ തുടങ്ങി. പാലക്കാടും ഷൊർണൂരും ഉടൻ മെഡിക്കൽ സെൻററുകൾ ആരംഭിക്കും. *പാലക്കാട് ജങ്ഷൻ, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിൽ വൈഫൈ സൗകര്യമൊരുക്കി. ഷൊർണൂർ, തിരൂർ, വടകര, തലശ്ശേരി, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ ഉടൻ വൈഫൈ സൗകര്യം ലഭ്യമാക്കും.
Next Story