Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:09 AM GMT Updated On
date_range 19 April 2018 5:09 AM GMTപ്രതിഷേധ സംഗമം
text_fieldsbookmark_border
കാളികാവ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വർധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ സാഹിതി കലാസാഹിത്യ ജനകീയകൂട്ടായ്മ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. 10 മീറ്റര്‍ കാന്‍വാസില്‍ നടത്തിയ ജനകീയ ഒപ്പുശേഖരണത്തോടെ സമാപിച്ചു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകളടക്കം അഞ്ഞൂറിലധികം ആളുകള്‍ പങ്കാളികളായി. സാഹിതി രക്ഷാധികാരി ശറഫുദ്ദീന്‍ കാളികാവ് അധ്യക്ഷത വഹിച്ചു. പി. സമീദ്, അഷ്റഫ് ദോസ്ത്, ഗിരീഷ് മാരേങ്ങലത്ത്, രജീഷ് കാളികാവ്, രാജേഷ് അമരമ്പലം എന്നിവര്‍ സംസാരിച്ചു. സാഹിതി ചെയര്മാന് ശിഹാബ് പറാട്ടി, ജസീന, ഷാനിബ, ആരിഫ് ജുമാന്, ടി.പി. ഫൈസല്‍, സെക്കീർ ഹുസൈന് അടക്കാക്കുണ്ട് എന്നിവര്‍ നേതൃത്വം നല്കി. പടം- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന കൈയേറ്റങ്ങള്‍ക്കെതിരെ കാളികാവില്‍ സാഹിതി നടത്തിയ പ്രതിഷേധം പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story