Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊടവണ്ണ കോളനിയിൽ...

മൊടവണ്ണ കോളനിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനവുമായി എൻ.ജി.ഒ യൂനിയൻ

text_fields
bookmark_border
നിലമ്പൂർ: ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ ആദിവാസി കോളനി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. ശൗചാലയങ്ങളില്ലാത്ത വീടുകൾക്ക് അവ നിര്‍മിക്കുക, നവീകരണ പ്രവൃത്തികള്‍, എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണം എന്നിവയും ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കലുമാണ് പ്രവർത്തനങ്ങൾ. ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി നിര്‍വഹിച്ചു. എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം ചാലിയാര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ നിര്‍വഹിച്ചു. ജില്ല പ്രസിഡൻറ് ടി.എം. ഋഷികേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ആനപ്പാന്‍, ഐ.ടി.ഡി.പി ഓഫിസര്‍ ടി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. കൃഷ്ണപ്രദീപ് സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story