Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:02 AM GMT Updated On
date_range 2018-04-19T10:32:58+05:30താനൂരിൽ തകർത്ത കടകൾ പൂർവസ്ഥിതിയിലാക്കാൻ പൊതുസഹായനിധി
text_fieldsതാനൂർ: ഹർത്താൽ ദിനത്തിൽ താനൂരിൽ തകർക്കപ്പെട്ട കെ.ആർ ബേക്കറി ഉൾപ്പെടെയുള്ള മൂന്ന് കടകളും പൂർവസ്ഥിതിയിലാക്കാൻ മന്ത്രി കെ.ടി. ജലീൽ മുൻകൈയെടുത്ത് പൊതുസഹായനിധിക്ക് രൂപം നൽകി. ആദ്യ സംഭാവനയായി മന്ത്രി 25,000 രൂപയും വി. അബ്ദുറഹ്മാൻ എം.എൽ.എ ഒരു ലക്ഷം രൂപയും നൽകി. പലരും സഹായനിധിയിലേക്ക് തുക വാഗ്ദാനം ചെയ്തു. മൂന്ന് കടകളും പൂർവസ്ഥിതിയിലാക്കാനുള്ള തുക സഹായനിധിയിലൂടെ നൽകുമെന്നും ഉടമകൾ ഒന്നും ചെലവാക്കാതെതന്നെ കടകൾ പൂർവസ്ഥിതിയിലാക്കുമെന്നും മന്ത്രി ജലീൽ പറഞ്ഞു. ഇത് തങ്ങളുടെ ഉത്തരവാദിത്തവും ചുമതലയുമാണെന്നും സർക്കാർ സഹായം സ്ഥാപനങ്ങൾക്ക് വേറെ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story