Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:02 AM GMT Updated On
date_range 2018-04-19T10:32:58+05:30ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും ^മന്ത്രി ജലീൽ
text_fieldsഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും -മന്ത്രി ജലീൽ താനൂർ: കശ്മീരി ബാലികയുടെ കൊലപാതകത്തിൽ രാജ്യമൊന്നാകെ പ്രതിഷേധിച്ചപ്പോൾ ഈ ഐക്യം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ചിലർ പ്രവർത്തിച്ചെന്ന് മന്ത്രി കെ.ടി. ജലീൽ. വാട്സ്ആപ് കൂട്ടായ്മ എന്ന പേരിൽ ഹർത്താൽ ആഹ്വാനം നടത്തിയത് െഎക്യം തകർക്കാനാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും ബുദ്ധികേന്ദ്രങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിെൻറ മറവിൽ താനൂരിൽ തകർക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാലും നിയന്ത്രിക്കപ്പെടാനില്ലാത്ത കൂട്ടായ്മ നാട്ടിലിറങ്ങിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ പല സ്ഥലങ്ങളിലുമുണ്ടായി. മതമൈത്രിക്ക് പേരുകേട്ട ജില്ലയിൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. വി. അബ്ദുറഹ്മാൻ എം.എൽ.എ, ജില്ല കലക്ടർ അമിത് മീണ, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റ, ഇ. ജയൻ, കൂട്ടായി ബഷീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story