Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹികമിയ്യ സിൽവർ ജൂബിലി: ...

ഹികമിയ്യ സിൽവർ ജൂബിലി: കർമപദ്ധതികളുമായി എജു സമ്മിറ്റ്

text_fields
bookmark_border
ഫോട്ടോ... മഞ്ചേരി പാപ്പിനിപ്പാറ ഹികമിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി നടന്ന 'എജു സമ്മിറ്റ്-2018' കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു മഞ്ചേരി: പാപ്പിനിപ്പാറ ഹികമിയ്യ സിൽവർ ജൂബിലിയുടെ ഭാഗമായി ഖദീജ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന എജു സമ്മിറ്റ് വൈജ്ഞാനിക മുന്നേറ്റത്തി‍​െൻറ കർമപദ്ധതികള്‍ സമര്‍പ്പിക്കുന്നതായി. 'വീണ്ടെടുപ്പി​െൻറ കാല്‍നൂറ്റാണ്ട്' ശീര്‍ഷകത്തില്‍ ഏപ്രില്‍ 19 മുതല്‍ 22 വരെ നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തി​െൻറ ഭാഗമായാണ് വിദ്യാഭ്യാസ സമ്മേളനം നടന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ധർമബോധമുള്ള വിദ്യാർഥി തലമുറയുടെ സൃഷ്ടിപ്പ് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖദീജ ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്രട്ടറി ഒ.എം.എ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സന്ദേശപ്രഭാഷണം നടത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി മുഖ്യാതിഥിയായിരുന്നു. ഡോ. അബ്ദുസലാം (ഐ.എസ്.ആര്‍.ഒ), നൗഫല്‍ കോഡൂര്‍, അഡ്വ. ഷാനവാസ് അഹ്മദ് മാലിക് (അലീഗഢ്) എന്നിവർ പ്രബന്ധാവതരണം നടത്തി. അഡ്വ. ടി.കെ. അബ്ദുറഹ്മാന്‍, പൊന്മള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹസൈനാര്‍ സഖാഫി, എന്‍.കെ. അബ്ദുല്ല, മുഹമ്മദ് മാസ്റ്റര്‍ വെട്ടിക്കാട്ടിരി, എം.പി. കുഞ്ഞിമുഹമ്മദ് നെല്ലിക്കുത്ത്, മുഹമ്മദ് അഹ്സനി പൂക്കളത്തൂര്‍ എന്നിവർ സംസാരിച്ചു. യു.ടി.എം. ശമീര്‍ സ്വാഗതവും കെ.പി. സാബിത്ത് നന്ദിയും പറഞ്ഞു. സമ്മേളനം ഫലസ്തീന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് ദ മിഷന്‍ ഉദ്ഘാടനം ചെയ്യും മഞ്ചേരി: മഞ്ചേരി പാപ്പിനിപ്പാറ ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനം വ്യാഴാഴ്ച ഫലസ്തീൻ ഡെപ്യൂട്ടി ചീഫ് ഒാഫ് ദ മിഷൻ ഡോ. വാഇൽ അൽ ബത്റഖി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നെല്ലിക്കുത്ത് ഉസ്താദ് മഖാം സിയാറത്തോടെ ആരംഭിക്കും. പതാകജാഥക്ക് ശേഷം 25 പതാകകള്‍ പ്രമുഖരുടെ നേതൃത്വത്തില്‍ ഉയര്‍ത്തും. വൈകീട്ട് ആറിന് ഉദ്ഘാടനസമ്മേളനം ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story