Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:00 AM GMT Updated On
date_range 2018-04-19T10:30:00+05:30AuhGen2.വിസ റദ്ദാക്കി മടങ്ങാനിരുന്ന യുവാവ് അബൂദബിയിൽ നിര്യാതനായി
text_fieldsവിസ റദ്ദാക്കി മടങ്ങാനിരുന്ന യുവാവ് അബൂദബിയിൽ നിര്യാതനായി അബൂദബി: വിസ റദ്ദാക്കി നാട്ടിൽ പോകാനൊരുങ്ങിയ യുവാവ് ഹൃദയാഘാതം മൂലം അബൂദബിയിൽ മരിച്ചു. തൃക്കരിപ്പൂർ എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് ബുധനാഴ്ച വൈകുന്നേരം അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരിച്ചത്. മൂന്ന് ദിവസമായി റഫീഖിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ബുധനാഴ്ച ഉച്ചക്ക് ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 15 വർഷത്തോളമായി എമിറേറ്റ്സ് ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരനായി പ്രവർത്തിച്ച് വരികയായിരുന്നു റഫീഖ്. കമ്പനിയിൽനിന്ന് രാജിവെച്ച റഫീഖ് നാട്ടിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങിവെച്ച് വിസ റദ്ദാക്കിയ പാസ്േപാർട്ട് കമ്പനിയിൽനിന്ന് കിട്ടുന്നത് കാത്തിരിക്കുകയായിരുന്നു. പരേതരായ പിലാത്തറ ഇബ്രാഹിം-ഉമ്മുകുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ റാഹില. നാല് വയസ്സുള്ള ഹൈഹാഷ് ഏക മകനാണ്. സഹോദരങ്ങൾ: റഹൂഫ്, റഹ്മത്ത് (ഇരുവരും അബൂദബി) റൈഹാനത്ത്, സുമയ്യത്ത്. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിലുള്ള മൃതേദഹം നാട്ടുകാരും ബന്ധുക്കളും അബൂബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ-കെ.എം.സി.സി-സുന്നി സെൻറർ പ്രവർത്തകരും സന്ദർശിച്ചു. മൃതേദഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ്. DeathRafeeqUae: റഫീഖ്
Next Story