Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:27 AM GMT Updated On
date_range 18 April 2018 5:27 AM GMTഹർത്താൽ: താനൂരിൽ അറസ്റ്റിലായത് എട്ട് പേർ നൂറോളം പേർക്കെതിരെ കേസ്
text_fieldsbookmark_border
താനൂർ: ഹർത്താലിൽ താനൂരിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കടപ്പുറം ഇങ്കപ്പെൻറ പുരക്കൽ നൗഫൽ (34), അഞ്ചുടി ഇങ്കപ്പെൻറ പുരക്കൽ അബ്ദുസലാം (28), ഉണ്യാൽ കമ്മുക്കടവത്ത് സാദിഖ് മോൻ (27), അഞ്ചുടികുപ്പെൻറ പുരക്കൽ അബ്ദുൽ മനാഫ് (34), ചെമ്പയിൽ മുജീബ് (24), കാരാട് പള്ളിക്കാട്ടിൽ മർഷൂദ് (27), താനൂർ നോട്ടം വീട്ടിൽ മുനാസ് (33), എടക്കടപ്പുറം കുട്ടിയെൻറ പുരക്കൽ മർസൂഖ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും താനൂർ സി.െഎ സി. അലവി പറഞ്ഞു. താനൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും നീരിക്ഷണത്തിലാണ്. അക്രമത്തിന് പ്രേരണ നൽകുവിധം സന്ദേശങ്ങൾ പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പ് അഡ്മിൻമാരെയും കണ്ടെത്തും. ഇതിനായി നാലംഗ സൈബർ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പുകളെ കുറിച്ചുള്ള പരിശോധനകളും ആരംഭിച്ചു. സംഭവത്തിന് ശേഷവും സോഷ്യൽ മീഡിയ വഴി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുഴുവൻ പേരെയും സൈബർ സെൽ സഹായത്തോടെ കണ്ടെത്തുമെന്നും സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story